കാപ്പ ചുമത്തി നാടുകടത്തി
1435921
Sunday, July 14, 2024 4:43 AM IST
കാലടി: ക്രിമിനൽ കേസ് പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. കാലടി മുണ്ടങ്ങാമറ്റം മാത്തോലി വീട്ടിൽ അരുൺ ബാബു (32) വിനെയാണ് ഒരു വർഷത്തേക്ക് നാടു കടത്തിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ജനുവരിയിൽ കാലടി പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.