പ്രതിഷേധ സമരം സംഘടിപ്പിച്ചു
1435646
Saturday, July 13, 2024 3:42 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധ സമരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. ലൈജു ജനകൻ, അഡ്വ. റീസ് പുത്തൻവീട്ടിൽ, കെ.ആർ. ജയകുമാർ, ആർ. ഹരി, എ.ജെ. ജോർജ്, ജോൺസൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.