യൂണിഫോമും ഗ്ലൗസും വിതരണം ചെയ്തു
1435643
Saturday, July 13, 2024 3:42 AM IST
കരുമാലൂർ: പഞ്ചായത്തിന്റെ ഹരിത കർമസേനയിൽ പുതുതായി ചേർന്നവർക്ക് യൂണിഫോം, ഗ്ലൗസ്, റെയിൻ കോട്ട് എന്നിവ വിതരണം ചെയ്തു. വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ കെ.എ. ജോസഫ്, കെ.എം. ലൈജു, സബിത നാസർ, ജിൽഷ തങ്കപ്പൻ, ശ്രീദേവി സുധി, റംല ലത്തീഫ്, ടി.കെ. അയ്യപ്പൻ, ജിജി അനിൽകുമാർ, ഹരിത കർമസേന കോ-ഓർഡിനേറ്റർ രേഖ സുധീഷ് എന്നിവർ സംസാരിച്ചു.