20ന് ജിഡ യോഗം വിളിക്കാമെന്ന് എംഎൽഎ
1435637
Saturday, July 13, 2024 3:28 AM IST
ചെറായി: എടവനക്കാട്ടെ തീര സംരക്ഷണ പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്തൽ വിഷയവുമായി ബന്ധപ്പെട്ട് 20 ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ജിഡയുടെ യോഗം വിളിക്കാമെന്ന് എം എൽ എ ഉറപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം അറിയിച്ചു. എംഎൽഎയുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചിട്ടുള്ളത്.