ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല്ല; സ്കൂൾ വാൻ പിടിച്ചെടുത്തു
1435636
Saturday, July 13, 2024 3:28 AM IST
കാക്കനാട്: ഫിറ്റ്നസ് സർട്ടിഫിക്കറ്റും സുരക്ഷാ സ്റ്റിക്കറുമില്ലാതെ സർവീസ് നടത്തിയ സ്കൂൾ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കളമശേരി വിടാക്കുഴയിലെ സ്വകാര്യ സ്കൂൾ ബസാണ് വാഴക്കാലയിൽവച്ച് ആർടിഒ യുടെ നിർദേശപ്രകാരം പിടിച്ചെടുത്തത്.
അഞ്ച് കുട്ടികളുമായി പോകുകയായിരുന്നു വാഹനം. മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ വി.ഐ. അസീം രേഖകൾ പരിശോധിച്ചപ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇവ രണ്ടും ഇല്ലാത്തിനാൽ കസ്റ്റഡിയിൽ എടുത്ത വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.
ആർടിഒയുടെ നിർദേശത്തെ തുടർന്ന് ഫിറ്റ്നസ് ഇല്ലാത്തതിനും, വാഹനത്തിൽ സുരക്ഷാ സ്റ്റിക്കർ പതിക്കാത്തതിനുമാണ് പിഴ യെന്ന് അധികൃതർ വ്യക്തമാക്കി.