കാപ്പ ചുമത്തി നാടുകടത്തി
1435632
Saturday, July 13, 2024 3:28 AM IST
പെരുമ്പാവൂർ: നിരവധി കേസുകളിലെ പ്രതി കോടനാട് വേങ്ങൂർ മുടക്കുഴ വേലൻ പറമ്പിൽ അനന്തു വിജയനെ(44) ആറ് മാസത്തേക്ക് കാപ്പചുമത്തി നാടുകടത്തി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
കോടനാട്, എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, സംഘം ചേർന്ന് മാരക ആയുധങ്ങളുമായി അടിപിടി, മയക്കുമരുന്ന് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
നെടുമ്പാശേരി: നിരന്തര കുറ്റാവാളി നെടുമ്പാശേരി നായത്തോട് അറയ്ക്ക മുത്താട്ട് രഞ്ജിത്തി (23)നെ ആറുമാസത്തേക്ക് നാടുകടത്തി.
നെടുമ്പാശേരി, ചെങ്ങമനാട്, കാലടി, അയ്യപ്പുഴ പോലിസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, മോഷണം, തെളിവ് നശിപ്പക്കൽ, ഭീഷണിപ്പെടുത്തൽ, സംഘംചേരൽ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
കഴിഞ്ഞ മാർച്ചിൽ നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
എസ്പി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. കുറ്റവാളികൾക്കെതിരേ കടുത്ത നടപടി തുടരുമെന്ന് എസ്പി അറിയിച്ചു.