യുവതി സൗഹൃദം നടിച്ചെത്തി: കൂട്ടാളി യുവാവിന്റെ ബൈക്കുമായി മുങ്ങി
1435629
Saturday, July 13, 2024 3:28 AM IST
കൊച്ചി: സൗഹൃദം നടിച്ചെത്തി യുവാവിന്റെ ബൈക്ക് തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബൈക്ക് യാത്രികനായ യുവാവിന്റെ അടുത്തേക്ക് യുവതി സൗഹൃദം നടിച്ചെത്തുകയും തുടര്‍ന്ന് യുവാവിന്റെ ശ്രദ്ധ തിരിക്കാനായി മറ്റൊരിടത്തേക്ക് മാറ്റി നിര്‍ത്തി സംസാരിച്ചു. ഈ സമയം യുവതിയുടെ കൂട്ടാളിയായ മറ്റൊരു യുവാവ് ബൈക്കുമായി മുങ്ങുകയായിരുന്നു. പ്രതികളെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അടുത്തിടെ സമാനരീതിയിലുള്ള മറ്റൊരു സംഭവവും നഗരത്തിലുണ്ടായിരുന്നു. മോഷണം പോയ ബൈക്ക് പിന്നീട് കണ്ടെത്തി. രണ്ടു സംഭവത്തിലും ഒരേ ആളുകള്‍ തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.