സമരവും നിവേദനം സമർപ്പിക്കലും
1435357
Friday, July 12, 2024 3:10 AM IST
മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ പായിപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മുന്നിൽ സമരവും പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിക്കലും സംഘടിപ്പിച്ചു. എൻആർഇജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വില്ലേജ് പ്രസിഡന്റ് എം.എ. നൗഷാദ് അധ്യക്ഷത വഹിച്ചു.