ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1431183
Sunday, June 23, 2024 11:46 PM IST
മൂവാറ്റുപുഴ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാളകം കുന്നയ്ക്കാൽ ആലപ്പാട്ടുകുടിയിൽ ലീല രവീന്ദ്രൻ (54) ആണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ 16ന് വൈകുന്നേരം മൂന്നരയോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ മേക്കടന്പിൽ വാളകം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം.
ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പരേത ഓണക്കൂർ മനയ്ക്കപ്പറന്പിൽ കുടുംബാംഗം. കുന്നയ്ക്കാൽ ഗവ. യുപി സ്ക്കൂൾ താത്കാലിക ജീവനക്കാരിയാണ്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: സമാജിനി, സൽക്കത്ത്, സുഗന്ധരാജ്. മരുമക്കൾ: രവി, വിശാഖ്.