എടത്തല പഞ്ചായത്തിലെ എൻസിപി തർക്കം രൂക്ഷം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ പി.സി. ചാക്കോ
1430961
Sunday, June 23, 2024 5:07 AM IST
ആലുവ: എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സംസ്ഥാന സമിതിയംഗമായ എം.എ. അബ്ദുൾഖാദറിനോട് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ അന്ത്യശാസനം. പകരം എൻസിപി അംഗവും വാർഡംഗവുമായ അഫ്സൽ കുഞ്ഞുമോന് സ്ഥാനം കൈമാറാനാണ് നിർദേശം.
ബ്ലോക്ക് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൾ ഖാദറിനെ വിളിച്ചുവരുത്തി സംസ്ഥാന പ്രസിഡന്റ് രാജി ആവശ്യപ്പെട്ടത്. നേരത്തേ അഫ്സലിനെ ആക്കാനാണ് പാർട്ടി തീരുമാനമെടുത്തിരുന്നെങ്കിലും അവസാന നിമിഷം അട്ടിമറിക്കപ്പെടുകയായിരുന്നു.
ഒരു വിഭാഗം സിപിഎം നേതാക്കൾ കരുക്കൾ നീക്കിയതായി ആരോപണം ഉയർന്നിരുന്നു. പാർട്ടിയുടെ നിലപാടുകൾക്കെതിരെ മുതിർന്ന നേതാവും അഫ്സലിന്റെ പിതാവുമായ കുഞ്ഞുമോൻ എൻസിപി വിടുകയും ചെയ്തു.