എംഡിഎംഎയുമായി അറസ്റ്റിൽ
1425785
Wednesday, May 29, 2024 4:48 AM IST
കളമശേരി: മാരക ലഹരിമരുന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കുന്നംകുളം അത്തിക്കാവ് ചൂണ്ടിലത്ത് സി.എ. അവിനാഷ്(25)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കളമശേരി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
ഇയാളുടെ പക്കൽനിന്ന് കവർ ഉൾപ്പെടെ 3.18ഗ്രാം എംഡിഎംഎ യും, 1.35 ഗ്രാം 2 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.