ഇൻഫോപാർക്കിലെ വെള്ളക്കെട്ടിനു കാരണം അടഞ്ഞ കാനകൾ
1425781
Wednesday, May 29, 2024 4:35 AM IST
കാക്കനാട്: ഇൻഫോപാർക്ക് പരിസരങ്ങളിലെ കാനകളുടെ ശുചീകരണം സമയബന്ധിതമായും ശാസ്ത്രീയമായും നടക്കാത്തതാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
പല കാനകളും മാലിന്യങ്ങൾ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. ഡ്രെയിനേജുകൾ കാര്യക്ഷമമായി വൃത്തിയാക്കിയിട്ടില്ല. നേരത്തെ കാനകളിലെ വെള്ളം കടന്പ്രയാറിലേക്ക് സുഗമമായി ഒഴുകുന്പോൾ വെള്ളക്കെട്ട് പ്രശ്നം ഒഴിവായിരുന്നു.
തൃക്കാക്കര നഗരസഭയ്ക്കുള്ളിലാണ് ഇന്‍ഫോപാര്‍ക്കും മറ്റു ഐടി കമ്പനി സമുച്ചയങ്ങളും പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഇവിടുത്തെ ഭരണപരമായ കാര്യങ്ങളുടെ ചുമതല ഇൻഫോപാർക്ക് നേരിട്ടാണ് നടത്തുന്നത്.
അതുകൊണ്ടുതന്നെ ഇൻഫോപാർക്കിലെ വെള്ളക്കെട്ട് വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.