ജില്ലയില്‍ അലര്‍ട്ട്; ഇന്നലെ റെഡ്, ഇന്ന് ഓറഞ്ച്
1425777
Wednesday, May 29, 2024 4:35 AM IST
കൊച്ചി: അതിതീവ്ര മഴയ്ക്ക് സാധ്യത മുന്നില്‍ കണ്ട് ജില്ലയില്‍ ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നതിനാലായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.
ഇന്നലെ കളമശേരി മേഖലയില്‍ 150 മില്ലിമീറ്ററിനു മുകളില്‍ മഴയുണ്ടായി. ഇവിടെ മേഘവിസ്ഫോടനം സംഭവിച്ചതായും സംശയമുണ്ട്. ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.