ലയണ്‍സ് ക്ലബ് മൂന്ന് വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചു
1425577
Tuesday, May 28, 2024 7:42 AM IST
പെരുമ്പാവൂര്‍: ലയണ്‍സ് ക്ലബ് പാര്‍പ്പിടം പദ്ധതിയുടെ ഭാഗമായി മൂന്ന് വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചു നല്കി. സാമ്പത്തിക ബുദ്ധിമുട്ടുമൂലം നിർമാണം നിലച്ചുപോയ കൂവപ്പടി ആലാട്ടുചിറ മുണ്ടന്തുരുത്തു കോളനിയില്‍ കരിങ്ങകൂട്ടം പി.സി. ചെല്ലപ്പന്, മുടക്കുഴ ചുണ്ടക്കുഴി കക്കാട്ടുമാലില് തങ്കപ്പന്, അകനാട് കരോട്ടപ്പുറം സതി വേലായുധന് എന്നിവരുടെ വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ച് നല്‍കിയത്.
വീടുകളുടെ താക്കോല്‍ദാനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് മേഴ്സി ജെയിംസ്, ട്രഷറര്‍ ജെയ്സി ജോണ്സണ്, ടി.ഒ. ജോണ്സണ്, എ.ഒ. ജെയിംസ്, ഡോ. ജോണ്‍ ജോസഫ്, എം.എം. സ്റ്റീഫന്‍, പി. മനോജ്, ടി.ജെ. വിനോദ്, പോള്‍ പൊട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.