ഹജ്ജ്: 568 പേർ ഇന്നലെ യാത്രതിരിച്ചു
1425575
Tuesday, May 28, 2024 7:42 AM IST
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശേരി സിയാൽ ഹജ്ജ് ക്യാമ്പിൽ നിന്നും ഉച്ചയ്ക്കും രാത്രിയുമുള്ള രണ്ട് വിമാനങ്ങളിലായി 568 പേർ ഹജ്ജ് കർമത്തിനായി ജിദ്ദയിലേക്ക് യാത്രതിരിച്ചു. ഉച്ചയ്ക്ക് 12.10നുള്ള സൗദി എയർലൈൻസിന്റെ എസ്വി 3783 നമ്പർ വിമാനത്തിൽ 140 സ്ത്രീകളും 138 പുരുഷന്മാരുമടങ്ങുന്ന തീർഥാടക സംഘമാണ് യാത്ര തിരിച്ചത്.
രാത്രി 8.35 ന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ്വി 3775 നമ്പർ വിമാനത്തിൽ 289 തീർത്ഥാടകരാണ് ഉണ്ടായിരുന്നത് ഇതിൽ 255 പുരുഷന്മാരും 134 സ്ത്രീകളും ഉണ്ടായിരുന്നു. ഇന്നത്തെ വിമാനത്തിൽ 289 സ്ത്രീ തീർഥാടകരാണ് യാത്ര തിരിക്കുന്നത്.