പോലീസ് മേധാവിയുടെ ക്യാന്പ് ഓഫീസിലേക്ക് കാറിടിച്ചുകയറി
1425571
Tuesday, May 28, 2024 7:42 AM IST
ആലുവ: തോട്ടക്കാട്ടുകരയിലെ ശിവരാത്രി മണപ്പുറം റോഡിലെ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫിസിലേക്ക് കാർ ഇടിച്ചു കയറി. രാത്രി പത്തു മണിയോടെയാണ് സംഭവം. ശക്തമായ മഴ സമയത്ത് നിയന്ത്രണം വിട്ട ഇന്നോവ കാർ ക്യാമ്പ് ഓഫീസ് മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഡ്രൈവർക്ക് നേരിയ പരിക്കുണ്ട്