ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു
1425562
Tuesday, May 28, 2024 7:41 AM IST
ഇലഞ്ഞി : ബസേലിയോസ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ഔട്ട് റീച്ച് പ്രോഗ്രാം സ്പീക്ക് ഇംഗ്ലീഷ് ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ നടന്നു. വിവിധ കോളജുകളിലും സ്കൂളുകളിലും നടത്തിവരുന്ന പ്രോഗ്രാമിന്റെ പ്രവർത്തനോദ്ഘാടനമാണ് സെന്റ് ഫിലോമിനാസിൽ നടത്തിയത്. പ്രഫ. ജിതിൻ ജോണ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഫാ. ജോണ് എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. കവിത ഗോപാലകൃഷ്ണൻ, ഡോ. സെൽവി സേവ്യർ, ജോജു ജോസഫ്, സാലി കെ. മത്തായി, ജാസ്മിൻ ജേക്കബ്, എം.ആർ. ശ്രീകാന്ത്, ജോഷ്വാ റ്റി. ജോസഫ് എന്നിവർ പ്രസംഗിച്ചു.