മെഗാമെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1425316
Monday, May 27, 2024 6:55 AM IST
മൂവാറ്റുപുഴ : ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ, ഇഎൻടി, പൾമനോളജി, ഓർത്തോപീഡിയാക്സ്, പീഡിയാട്രിക് ഡിപ്പാർട്ട്മെന്റ്കളുമായി ചേർന്നാണ് ക്യാന്പ് സംഘടിപ്പിച്ചത്. തുടർന്ന് കരിയർ ഗൈഡൻസ് പരിശീലനവും എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
ലൈബ്രറി പ്രവർത്തന പരിധിയിൽ പ്ലസ് ടൂ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥി അനീറ്റ ജോസിന് താജുദ്ദീൻ മൗലവി അവാർഡ് നൽകി ആദരിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് അധ്യക്ഷനായി. മുൻ എംഎൽഎ എൽദോ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ കരിയർ ഗൈഡൻസ് ഉദ്ഘാടനം ചെയ്തു.
പ്രഫ. അബ്ദുഉൽ അലി ക്ലാസ് നയിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് പ്രതിഭാ പുരസ്കാര വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. മുഹമ്മദ് മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു.
സെക്രടറി സമദ് മുടവന, പായിപ്ര പഞ്ചായത്തംഗങ്ങളായ ദീപാ റോയ്, ഇ.എം. ഷാജി, താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ജോഷി സ്കറിയ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗങ്ങളായ പി.എ. മൈതീൻ, എ.എൻ. മണി, ജോയിന്റ് സെക്രട്ടറി റ്റി.കെ. ജോസ്, എക്സിക്യൂട്ടീവംഗങ്ങളായ എം.വി. സുഭാഷ്, റസിയ അലിയാർ, എം.കെ. ലിബിൻ, ബേസിൽ, ജേക്കബ് കുര്യൻ, ലൈബ്രറി വൈസ് പ്രസിഡന്റ് രാജു കാരിമറ്റം എന്നിവർ പങ്കെടുത്തു.