കിഴുമുറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം
1425315
Monday, May 27, 2024 6:55 AM IST
പിറവം: കിഴുമുറി ഗവൺമെന്റ് എൽപി സ്കൂളിലെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു. പൊതുസമ്മേളനം ശതാബ്ദി കമ്മിറ്റിയുടെ ചെയർമാൻ ജോർജ് മാത്യു പാട്ടുപാറയുടെ അധ്യക്ഷതയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു.
നവീകരിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. വി. സ്റ്റീഫൻ നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ പ്രീപ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസും, ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആലീസ് ജോർജും നിർവഹിച്ചു.
സുവനീർ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി പ്രകാശനം ചെയ്തു . പിടിഎ പ്രസിഡന്റ് എം.ഡി. പ്രസാദ്, കുഞ്ഞുമോൾ യേശുദാസ്, അഡ്വ. ജിൻസൺ പോൾ , ഫാ. സ്കറിയ പി. ചാക്കോ കോർ എപ്പിസ്കോപ്പ, ശതാബ്ദി കമ്മറ്റി അംഗങ്ങളായ സുകുമാരൻ ടി .കെ, അനീഷ് താന്നിക്കൻ, ഹെഡ്മിസ്ട്രസ് ആർ. ബിന്ദു, ഗോവിന്ദ് രാജ് കമ്മത്ത് എന്നിവർ പ്രസംഗിച്ചു.