വാനിടിച്ച് കാൽനടയാത്രിക മരിച്ചു
1424879
Saturday, May 25, 2024 10:29 PM IST
കരുമാലൂർ: ആലുവ - പറവൂർ റോഡിൽ നിയന്ത്രണംവിട്ട വാനിടിച്ച് കാൽനട യാത്രികയായ വയോധിക തത്ക്ഷണം മരിച്ചു. കരുമാലൂർ ഷാപ്പുപടി ഗോപുരത്തിങ്കൽ പരേതനായ തോമസിന്റെ ഭാര്യ എൽസി (75) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ആറിന് തട്ടാംപടി കവയിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്നു എൽസിയെ പറവൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന വാൻ ഇടിച്ചു. തുടർന്ന് എൽസി വാഹനത്തിനടയിൽപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം ഇന്നു 2.30ന് തട്ടാംപടി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: റെജീന, ജോണ്സണ് (എസ്ഐ, ആലുവ), രാജൻ (ഷാർജ). മരുമക്കൾ: കുഞ്ഞുമോൻ, സനി, ഷീല.