പഴങ്ങനാട് പള്ളിയുടെ ചുറ്റുമതില്‍ തകര്‍ന്നു
1424588
Friday, May 24, 2024 4:36 AM IST
കിഴക്കമ്പലം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ ചുറ്റുമതില്‍ തകര്‍ന്നു. പള്ളിയുടെ മുന്‍ ഭാഗത്തെ മതിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് തകര്‍ന്നു വീണത്.
പരിസരത്തുള്ള കടക്കാരും താമസക്കാരുമാണ് മതില് തകരുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് പള്ളി അധികൃതരെ വിവരമറിയിച്ചു. പഴങ്ങനാട് കപ്പേളപ്പടിയില്‍ നിന്ന് കടമ്പ്രയാറിലേക്ക് പോകുന്ന റോഡിലേക്കാണ് മതില് തകര്‍ന്നു വീണത്.
ഇതുമൂലം കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പള്ളി അധികൃതരും നാട്ടുകാരും ചേര്‍ന്ന് മതിലിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നു നീക്കം ചെയ്തു.