കോതമംഗലം ലയണ്‍സ് ക്ലബ് 10 വീടുകൾ നിർമിച്ച് നൽകി
1424586
Friday, May 24, 2024 4:36 AM IST
കോതമംഗലം: കോതമംഗലം ലയണ്‍സ് ക്ലബ് സുവർണ ജൂബിലി വർഷത്തിൽ നഗരസഭയിലെ പതിനെട്ടാം വാർഡിൽ നിർമിച്ചു നൽകിയ 10 വീടുകളുടെ വിതരണം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
ജോർജ് മൊറിയേലിൽ, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, നഗരസഭാംഗം ഷിബു കുര്യാക്കോസ്, ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ, ആന്റണി ജോണ്‍ എംഎൽഎ, മുൻ മന്ത്രി ടി.യു. കുരുവിള, ഇ.എം. ജോണി,
ക്ലബ് പ്രസിഡന്റ് സോണി ഏബ്രഹാം, കെ.ബി. ഷൈൻകുമാർ, പി.എസ്. സദാനന്ദൻ, സി.ജി. ശ്രീകുമാർ, സി.ജെ. ജെയിംസ്, ടി.ഒ. ജോണ്സൻ, ടി.കെ. സോണി, നീനു സജി, റോസ് സനു, ബിജി ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.