വീട്ടമ്മയുടെ കൊലപാതകം: ഭർത്താവിനെ റിമാൻഡ് ചെയ്തു
1423956
Tuesday, May 21, 2024 6:53 AM IST
കോലഞ്ചേരി: തോന്നിയ്ക്ക കിടാച്ചിറയിൽ വീട്ടമ്മയെ വെട്ടികൊലപെടുത്തിയ കേസിലെ പ്രതി ഭർത്താവ് വേണാട്ട് ജോസഫിനെ (ജോയി 74) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് 5.30യോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
കൊലയ്ക്കു ശേഷം പ്രതി 7.30 ഓടെ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെത്തി കൊലപ്പെടുത്തിയ വിവരം പറഞ്ഞതോടെയാണ് വാർത്ത പുറംലോകമറിയുന്നത്. സംഭവ ദിവസം വീടിന്റെ അടുക്കളയിൽ ഇരുവരും ചക്ക വെട്ടി ഒരുക്കുന്നതിനിടയിൽ സ്വത്തുക്കളുടെ വീതംവയ്പ്പ് സംബന്ധിച്ചുണ്ടായ തകർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
മക്കൾ മൂവരും വിദേശത്തായതിനാൽ ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവസമയത്ത് പ്രദേശത്ത് നല്ല മഴ ആയതിനാൽ പുറത്തേക്ക് ഒരു ശബ്ദവും കേട്ടിരുന്നില്ല. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിദേശത്തുള്ള മക്കൾ നാട്ടിൽ എത്തിയ ശേഷം സംസ്കാരം നടത്തും. ചോറ്റാനിക്കര സിഐ വിപിൻ ഗോപിനാഥിനാണ് അന്വേഷണ ചുമതല.