നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ചു
1423955
Tuesday, May 21, 2024 6:53 AM IST
മൂവാറ്റുപുഴ: ഇരുചക്രവാഹന യാത്രക്കാരനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. കിഴക്കേക്കര കാനം കവലയ്ക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. മൂവാറ്റുപുഴ ഭാഗത്തുനിന്ന് രണ്ടാറിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റൊടിഞ്ഞ് കാറിന് മുകളിലേക്ക് പതിച്ചു.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂർ ഇരട്ടി സ്വദേശികളായ കുടുംബമെത്തിയ കാറാണ് അപകടത്തിൽപെട്ടത്. അപകട സമയം ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് കിഴക്കേക്കര റോഡിൽ വാഹന ഗതാഗതം ഭാഗികമയി സ്തംഭിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പോസ്റ്റ് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.