മുളന്തുരുത്തി മേൽപ്പാലം ഉടൻ പൂർത്തിയാകും: അനൂപ് ജേക്കബ്
1423954
Tuesday, May 21, 2024 6:53 AM IST
പിറവം: മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ. നിർമാണ പുരോഗതി വിലയിരുത്തുവാന്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മുളന്തുരുത്തി പഞ്ചായത്ത് ഓഫീസില്‍ അവലോകന യോഗം ചേർന്നു.
പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് ഏകദേശം നാലു മാസം കൂടി വേണ്ടി വരുമെന്ന് ആർബിഡിസി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചത്. ജൂണ്‍ ആദ്യവാരത്തോടെ ചോറ്റാനിക്കര ഭാഗത്തേക്കുള്ള രണ്ടാമത്തെ സര്‍വീസ് റോഡും തുറക്കും. തൊഴിലാളികളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും നിര്‍മാണ പ്രവൃത്തികളെ ബാധിക്കരുതെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവന്, വൈസ് പ്രസിഡന്റ് രതീഷ് കെ. ദിവാകരന്, ബിനി ഷാജി, ജോര്‍ജ് മാണി, മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.