വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
1423952
Tuesday, May 21, 2024 6:53 AM IST
മൂവാറ്റുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി പണ്ടപ്പിള്ളി യൂണിറ്റ് 43-ാമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. പ്രസിഡന്റായി പോൾ ലൂയിസ് തെരഞ്ഞെടുക്കപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ട്രഷറർ സി.എസ്. അജ്മൽ പൊതുയോഗം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
എംജി യൂണിവേഴ്സിറ്റി മാത്തമാറ്റിക്സിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അമിത സൈബിക്കും, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയ ജസീന്ത ഫ്രാൻസിസ്, അലീന ജോയിച്ചൻ, അഞ്ജന റെജി എന്നിവർക്ക് പണ്ടപ്പിള്ളി മർച്ചൻസ് അസോസിയേഷന്റെ ഫലകവും കാഷ് അവാർഡും, എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയ സ്വാതിക ബിജുവിന് ഫാ. മാത്യു വടക്കേക്കര മെമ്മോറിയൽ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വർഗീസ് പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എം. ജേക്കബ്, സാജു ജോണ്, പണ്ടപ്പിള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി പി.യു. ബേബി, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് കുട്ടിയമ്മ ചാക്കോ, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബിനു മാരിയിൽ എന്നിവർ പ്രസംഗിച്ചു.