തയ്യൽ മെഷീൻ വിതരണം
1423950
Tuesday, May 21, 2024 6:53 AM IST
മൂവാറ്റുപുഴ: നാഷണൽ എൻജിഒ കോണ്‍ഫെഡറേഷൻ മുടവൂർ രാജീവ് ഗാന്ധി ക്ലബ് വഴി 50 ശതമാനം സാന്പത്തിക സഹായത്തോടെ വിതരണം ചെയ്യുന്ന 55 തയ്യൽ മെഷീന്റെ വിതരണോദ്ഘാടനം മുടവൂർ സെന്റ് ജോർജ് യാക്കോബായ കോണ്‍ഗ്രിഗേഷന്റെ ഹാളിൽ മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.പി. ജോയി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ, പി.എ. അനിൽ, ഇ.എം. എൽദോസ്, കെ.വി. വിൽസൻ, ശ്രീധരൻ കക്കാട്ടുപാറ, റെജി പുത്തൻകോട്ട, ജയൻ പച്ചേലിത്തടം, ബിജു കെ. ആന്റണി, സാജു തോമസ് എന്നിവർ പ്രസംഗിച്ചു.