മലയോര മേഖലകളിൽ ചാര്‍ളി പോളിന്റെ പര്യടനം
1417372
Friday, April 19, 2024 4:37 AM IST
കൊച്ചി: ചാലക്കുടിയിലെ മലയോര മേഖലകളിൽ ട്വന്റി 20 പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. ചാര്‍ളി പോളിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ഇന്നലെ വാഴച്ചാല്‍ ഊരുകൂട്ടം, മലയന്കോളനി എന്നിവിടങ്ങളിലെത്തിയ സ്ഥാനാര്‍ഥിയെ ഊര് നിവാസികള്‍ ഊഷ്മളമായി സ്വീകരിച്ചു.
രാവിലെ 8.30ന് വാഴച്ചാലില്‍ ഊര് മൂപ്പത്തി ഗീത വാഴച്ചാല്‍ പര്യടനം ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ഏക വനിതാ ഊര് മൂപ്പത്തിയാണ് ഗീത വാഴച്ചാല്‍. തുടര്‍ന്ന് കണ്ണംകുഴി, വെറ്റിലപ്പാറ, രണ്ടുകൈ കോളനി, കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറ, പരിയാരം എന്നിവിടങ്ങളിലെ വോട്ടര്‍മാരെ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു.
വീരന്‍ചിറ ചര്‍ച്ച്, രണ്ടുകൈ കോളനി, ചായിപ്പന്‍കുഴി ചര്‍ച്ച്, പുളിങ്കര ചര്‍ച്ച്, കുറ്റിച്ചിറ ഗാന്ധി സ്ക്വയര്‍, കുറ്റിക്കാട്, പൂവന്തിങ്കല്‍, പരിയാരം, കൂടപ്പുഴ, പേരാമ്പ്ര, പുലിപ്പാറക്കുന്ന്, കൊടകര, സെന്റ് ജെയിംസ് ആശുപത്രി, അലവി സെന്റര്‍, ചന്നത്തുനാട് എന്നിവിടങ്ങളിലും പര്യടനം നടത്തിയ ചാര്‍ളി പോള്‍ ചാലക്കുടി ടൗണിലാണ് പ്രചാരണം അവസാനിപ്പിച്ചത്.