ജില്ലയില്‍ വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
1417364
Friday, April 19, 2024 4:25 AM IST
കൊച്ചി: ജില്ലയില്‍ വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
കോവിഡാനന്തര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വീണ്ടും രോഗം വരാതെ നോക്കുന്നതാണ് നല്ലതെന്നു ഐഎംഎ യോഗത്തില്‍ വിലയിരുത്തി. ഏപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനകളില്‍ ഏഴു ശതമാനം പേര് പോസിറ്റീവ് ആയിട്ടുണ്ട്. ആര്‍ക്കും രോഗം ഗുരുതരമായിട്ടില്ല.