കൊച്ചിയെ ആവേശത്തിലാക്കി കെ.ജെ. ഷൈന്‍
1416896
Wednesday, April 17, 2024 4:17 AM IST
കൊച്ചി: കൊച്ചി മണ്ഡലത്തെ ആവേശത്തിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്റെ പൊതുപര്യടനം.
ചൂലേഴുത്തില് നിന്നാരംഭിച്ച പര്യടനം മേയര്‍ എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി മൂലങ്കുഴി, നസ്രത്തിലെ സൗത്ത് മൂലമുഴി, വട്ടമാക്കല്‍ രാമേശ്വരം കോളനി, മൂലങ്കുഴി, നസ്രത്ത് ജംഗ്ഷന്, പാണ്ടിക്കുടി, അജന്ത, മാത്തൂട്ടി പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.
ഫോര്‍ട്ട് കൊച്ചിയിലെ ഫിഷര്‍മെന്‍ കോളനി, വെളി ജംഗ്ഷന്, മുല്ലവളപ്പ്, ചിത്തിര തിരുനാള്‍ വായനശാല, അമ്മന്‍ കോവില്‍ ജംഗ്ഷന് എന്നീ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയുടെ പര്യടനത്തിന് സ്വീകരണം നല്കി. ഇന്ന് കളമശേരി മണ്ഡലത്തില്‍ പൊതുപര്യടനം നടക്കും.