വീടുകളില്‍ വോട്ട്: രണ്ടാംദിനം രേഖപ്പെടുത്തിയത് 1520 പേര്
1416891
Wednesday, April 17, 2024 4:17 AM IST
കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീടുകളില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുന്ന വീടുകളില്‍ വോട്ടിന്റെ രണ്ടാംദിനം ജില്ലയില്‍ സേവനം ഉപയോഗപ്പെടുത്തിയത് 1520 പേര്.
ജില്ലയിലാകെ 14,628 പേരാണ് വീടുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അര്‍ഹരായിരിക്കുന്നത്. അസന്നിഹിത വോട്ടര്‍ (ആബ്സെന്റീ വോട്ടര്‍)വിഭാഗത്തില്‍പ്പെടുത്തിയാണ് 85 വയസ് പിന്നിട്ടവര്‍ക്കും 40 ശതമാനത്തില്‍ അധികം ഭിന്നശേഷിയുള്ളവര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കിയിരിക്കുന്നത്.
ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 153 സംഘങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു സുരക്ഷാഉദ്യോഗസ്ഥന്, ബിഎല്‍ഒ എന്നിവരടങ്ങുന്ന സംഘമാണ് വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുന്നത്.