മാ​സ​പ്പ​ടി കേ​സ്: സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി
Tuesday, April 16, 2024 5:54 AM IST
കൊ​​​ച്ചി: മാ​​​സ​​​പ്പ​​​ടി​​​ക്കേ​​​സി​​​ല്‍ ആ​​​ലു​​​വ​​​യി​​​ലെ സി​​എം​​ആ​​​ര്‍എ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​യി രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. ചീ​​​ഫ് ഫി​​​നാ​​​ന്‍​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ സു​​​രേ​​​ഷ്‌​​​കു​​​മാ​​​ര്‍, മാ​​​നേ​​​ജ​​​ര്‍ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍, ഐ.​​ടി വി​​​ഭാ​​​ഗം മേ​​​ധാ​​​വി അ​​​ഞ്ജു എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​ഡി ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ള്‍ വീ​​​ണാ വി​​​ജ​​​യ​​​ന്‍റെ ക​​​മ്പ​​​നി​​​യാ​​​യ എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക്കി​​​ന് 1.72 കോ​​​ടി രൂ​​​പ സി​​​എം​​​ആ​​​ര്‍​എ​​​ല്‍ ന​​​ല്‍​കി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളാ​​​ണ് ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്.

മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സി.​​​എ​​​ന്‍.​ ശ​​​ശി​​​ധ​​​ര​​​ന്‍ ക​​​ര്‍​ത്ത ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​യി​​​ല്ല. ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല സെ​​​റ്റി​​​ല്‍​മെ​​​ന്‍റ് ബോ​​​ര്‍​ഡി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​രു​​​ക​​​മ്പ​​​നി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ദു​​​രൂ​​​ഹ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ല്‍ കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ലു​​​ള്ള സീ​​​രി​​​യ​​​സ് ഫ്രോ​​​ഡ് ഇ​​​ന്‍​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ന്‍റെ (എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ) അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ 27ന് ​​​ആ​​​ണ് ഇ​​​ഡി കൊ​​​ച്ചി യൂ​​​ണി​​​റ്റ് കേ​​​സ് ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. സി​​​എം​​​ആ​​​ര്‍​എ​​​ല്‍. 2013-14 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം മു​​​ത​​​ല്‍ 2019-20 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ 135 കോ​​​ടി​​​​യു​​​ടെ സ്വ​​​ത്ത് സ​​​മ്പാ​​​ദി​​​ച്ച​​​ത് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ് ക​​​ണ്ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ 95 കോ​​​ടി​ രൂ​​​പ രാ​​​ഷ്‌ട്രീയ പാ​​​ര്‍​ട്ടി​​​ക​​​ള​​​ട​​​ക്കം ചി​​​ല വ്യ​​​ക്തി​​​ക​​​ള്‍​ക്ക് കൈ​​​മാ​​​റി​​​യ​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ല്‍.