അങ്കമാലി: നഗഗസഭയിൽ 20-ാം വാര്‍ഡ് പാലിയേക്കര അയ്യായി പാടത്ത് കുറുനരി ശല്യത്തിൽ പൊറുതിമുട്ടി പ്രദേശവാസികള്‍. സമീപത്തെ വീടുകളിലുള്ള കോഴികളെ ഇവ പിടിക്കുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്ത് താമസിക്കുന്ന വര്‍ഗീസ് കൂരന്റെ ഒൻപത് കോഴികളെയാണ് കുറുനരികൾ പിടിച്ചത്. കൂട്ടമായി എത്തുന്ന ഇവ പേടിയില്ലാതെ മനുഷ്യവാസ ഇടങ്ങളിലാണ് കടന്നു കയറുന്നത്.
24-ാം വാര്‍ഡിലെ കിഴക്കേ പള്ളിക്ക് സമീപം ആളൊഴിഞ്ഞ പറമ്പുകളില്‍ കൂട്ടമായി ഇവ എത്തുന്നുണ്ടായിരുന്നു. ഇവയിൽ ഒന്ന് പ്രദേശവാസിയായ റോസിലി ബാബുവിന്റെ വീട്ടു പരിസരത്ത് കയറിപ്പറ്റിയതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലർ ലക്സി ജോയിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വനം വകുപ്പ് കുറുനരിയെ പിടികൂടി കൂട്ടിലാക്കി വനത്തില്‍ തുറന്നുവിടാന്‍ കൊണ്ടുപോയി.