ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചതായി പരാതി
1416635
Tuesday, April 16, 2024 5:40 AM IST
കോതമംഗലം : രാത്രിയിൽ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ ഞായറാഴ്ച രാത്രി കണ്ണാടിക്കോട് മുട്ടത്തുകുടി ബിനുവിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് കവർന്നത്. കഴിഞ്ഞദിവസം മറ്റൊരു ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചിരുന്നു. മറ്റ് ചില ഓട്ടോറിക്ഷകളിൽ മോഷണശ്രമം നടന്നതായും പറയുന്നു.
ഉടമകൾ പോലിസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് മോഷ്ടാക്കൾ വിലസുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. രാത്രിയിൽ പോലീസ് പട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.