മദ്യം, മയക്കുമരുന്ന് വ്യാപനം തടയണം: കോതമംഗലം രൂപത മദ്യവിരുദ്ധ സമിതി
1416310
Sunday, April 14, 2024 4:47 AM IST
കോതമംഗലം: മദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം കൂടിയതോടെ സമൂഹത്തെ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്നതു നിയന്ത്രിക്കാൻ സർക്കാർ തയാറാകണമെന്ന് കെസിബിസി കോതമംഗലം രൂപത മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
കൊലപാതകങ്ങളും പിടിച്ചുപറിയും അക്രമങ്ങളും മാനഭംഗ കേസുകളും വിവാഹമോചനവും വർധിച്ചു വരികയാണ്. വകുപ്പുകളുടെ സംയുക്ത പരിശോധനകളിലുടെ കർശന നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നെല്ലിക്കുഴി സെന്റ് ജോസഫ്സ് പള്ളിയങ്കണത്തിൽ ചേർന്ന യോഗം രൂപതാ ഡയറക്ടർ ഫാ. ജയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.
രൂപതാ സെക്രട്ടറി ജോണി കണ്ണാടൻ, ജോബി ജോസഫ്, ക്ലിൻസി വടക്കേക്കുടിയിൽ, നവീൻ ആന്റണി, ജിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.