മരട് മൂത്തേടം പള്ളിയിൽ തിരുനാൾ ഇന്നു സമാപിക്കും
1416305
Sunday, April 14, 2024 4:41 AM IST
മരട്: മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലിൻ പള്ളിയിൽ 191-ാമതു മധ്യസ്ഥ തിരുനാൾ ഇന്നു സമാപിക്കും. രാവിലെ ഏഴിനു ദിവ്യബലി. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ മോൺ. മാത്യു കല്ലിങ്കൽ മുഖ്യകാർമികത്വം വഹിക്കും.
പ്രസംഗം-ഫാ. യേശുദാസ് പഴന്പിള്ളി. തുടർന്നു കൊട്ടാരം ഭാഗത്തേയ്ക്കു പ്രദക്ഷിണം, ശിങ്കാരിമേളം, കാറൽസ്മാൻ ചവിട്ടുനാടകം എന്നിവയുണ്ടാകുമെന്നു വികാരി ഫാ. ഷൈജു തോപ്പിൽ അറിയിച്ചു.
ഇന്നലെ വൈകുന്നേരം വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പിച്ചു. ഫാ. ജോംസൺ തോട്ടുങ്കൽ സന്ദേശം നൽകി. കുണ്ടന്നൂർ ഭാഗത്തേക്കു പ്രദക്ഷിണം, ശിങ്കാരിമേളം, ഗാനമേള എന്നിവയുണ്ടായിരുന്നു.