പറവൂരിന്റെ ഹൃദയം കവര്‍ന്ന് ഷൈന്‍
1416298
Sunday, April 14, 2024 4:41 AM IST
കൊച്ചി: പറവൂരിലെ ജനങ്ങളുടെ ഹൃദയാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്റെ മണ്ഡല പര്യടനം. പറവൂര്‍ മണ്ഡലം പൊതുപര്യടനം മൂത്തകുന്നം തറയില്‍ കവലയില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ചെട്ടിക്കാട് എസ്എന്‍ഡിപി പരിസരം, കൊട്ടുവള്ളിക്കാട് കസാക്, മൂത്തകുന്നം അങ്കണവാടിക്ക് സമീപം, മടപ്ലാതുരുത്ത് വലിയപറമ്പ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ തേടി.
വടക്കേക്കര മടപ്ലാതുരുത്ത് ആകാശ് ബേക്കറി, വാവക്കാട് ആയുര്‍വേദ ആശുപത്രി, ഒറവന്‍ തുരുത്ത്, പാല്യത്തുരുത്ത്, കുഞ്ഞിത്തൈ അംബേദ്കര്‍ ഹാള്‍, കുഞ്ഞിത്തൈ കിഴക്കേ കോളനി എന്നിവിടങ്ങൾ സന്ദര്‍ശിച്ചു. ഏഴിക്കര ലോക്കല്‍ കമ്മിറ്റിയുടെ കീഴിലെ ആദ്യ സ്വീകരണ കേന്ദ്രമായ നടുത്തെരുവില്‍ എസ്. ശര്‍മ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
കെടാമംഗലം കരിക്കുംപറമ്പിലെ മത്സ്യതൊഴിലാളികള്‍ പങ്കായം നല്കി സ്വീകരിച്ചു. കാളികുളങ്ങര, ക്ഷേമോദയം, കുണ്ടേകാവ്, ഏഴിക്കര ബൈപ്പാസ്, കടക്കര അമ്പത്തോട് പാലം തുടങ്ങിയ കേന്ദ്രങ്ങളിലും പര്യടനം കടന്നുപോയി.
ഉച്ചവരെയുള്ള പര്യടന സമാപന കേന്ദ്രമായ ചാത്തനാട് ഷൈന്‍ ടീച്ചറിന്റെ വിദ്യാര്‍ഥികള്‍ ടീച്ചറെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. ഉച്ചകഴിഞ്ഞ് കൈതാരം, കോതകുളം, നടമുറി, കൊട്ടുവള്ളി, ബ്ലോക്ക്പടി, ശാന്തിമഠം, കറിയില്‍ എന്നിവിടങ്ങളിലും പര്യടനം നടത്തി.