വൈക്കോലിന് തീപിടിച്ചു
1416270
Sunday, April 14, 2024 4:25 AM IST
കിഴക്കമ്പലം: മുറിവിലങ്ങ് ജംഗഷന് സമീപം വൈക്കോൽ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ചു. ഇന്നലെ വൈകിട്ട് 6.50 നായിരുന്നു സംഭവം. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ പട്ടിമറ്റം അഗ്നി രക്ഷാ സേന, 20-20 കിഴക്കമ്പലം എന്നിവിടങ്ങളിലെ രണ്ടുയൂണിറ്റുകൾ ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്.
പീടിയേക്കൽ മത്തായി എന്ന കർഷകൻ സൂക്ഷിച്ചിരുന്ന വൈക്കോലിനാണ് തീപിടിച്ചത്. 270 കെട്ട് വൈക്കോലാണ് സൂക്ഷിച്ചിരുന്നത്.
സേനാംഗങ്ങളായ കെ.കെ.ശ്യാംജിം, പി.ആർ. ഉണ്ണികൃഷ്ണൻ, സി.എസ്. അനിൽകമാർ, വി.ജി. വിജിത്ത് കുമാർ, എസ്. ഷൈജു, പി.വി. വിജീഷ്, എസ്. അഖിൽ എന്നിവരും നാട്ടുകാരും ചേർന്ന് തീയണച്ചത്.