ചാര്‍ളി പോൾ മൂന്നാംഘട്ട പര്യടനം തുടങ്ങി
1416154
Saturday, April 13, 2024 4:08 AM IST
കൊച്ചി:ചാലക്കുടി ലോക്സഭാ മണ്ഡലം ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. ചാര്‍ളി പോളിന്റെ മൂന്നാംഘട്ട പര്യടനം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ആരംഭിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് ഇലക്ഷന് കോ-ഓര്‍ഡിനേറ്റര്‍ സാജു പോള്‍ പര്യടനം ഫ്ളാഗ് ഓഫ് ചെയ്തു.
വേങ്ങൂര്‍, കൂവപ്പടി, മുടക്കുഴ, അശമണ്ണൂര്, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി, രായമംഗലം എന്നീ പഞ്ചായത്തുകളിലായിരുന്നു പര്യടനം. വ്യവസായ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മുമ്പ് സന്ദര്‍ശിക്കാന്‍ സാധിക്കാതെപോയ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു.
തുടര്‍ന്ന് പയ്യല്, അശമണ്ണൂര്, ഓടക്കാലി, മേതല, വയ്ക്കരയിലെ എസ്സിഎംഎസ് പോളിടെക്ക്നിക് കോളജ്, കുറുപ്പംപടി സര്‍വീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലൂടെ പര്യടനം കടന്നുപോയി.