പ​റ​വൂ​രി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​പ​ര്യ​ട​നം
Saturday, April 13, 2024 4:08 AM IST
കൊ​ച്ചി : എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം ഇ​ന്ന​ലെ പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ര്യ​ട​നം.

വ​രാ​പ്പു​ഴ​യി​ല്‍ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. ബ്ര​ഹ്മ​രാ​ജ് വാ​ഹ​ന പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രാ​പ്പു​ഴ​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് . ചെ​റി​യ​പ്പ​ള്ളി, മ​ന്നം, ന​മ്പൂ​രി​യ​ച്ച​ന്‍ പ്ലാ​വ്, പ​റ​യാ​ട്ടു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​ണ്ടി​ശേ​രി ക്ഷേ​ത്ര​ത്തി​ല്‍ പ​ര്യ​ട​നം സ​മാ​പി​ച്ചു.