വാഹന പര്യടനവുമായി ഡോ. രാധാകൃഷ്ണൻ
1415725
Thursday, April 11, 2024 4:50 AM IST
കൊച്ചി: പ്രവര്‍ത്തകരുടെ അകമ്പടിയോടെ എറണാകുളം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹന പര്യടനം ചളിക്കവട്ടത്തു നിന്നാരംഭിച്ചു. എല്‍ ജെപി സംസ്ഥാന പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ധന്യ ജംഗ്ഷന്, തൈക്കാവ് വെണ്ണല, ആലിന്‍ചുവട്, ചെമ്പുമുക്ക്, തോപ്പില്‍ ജംഗ്ഷന്, കുഴിക്കാട് ക്ഷേത്രം, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, ഇന്ദിര ജംഗ്ഷന്, പാലച്ചുവട് ജംഗ്ഷന്, തുതിയൂര്‍ ആനമുക്ക്, ഇടച്ചിറ ജംഗ്ഷന്, അത്താണി ജംഗ്ഷന് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കാക്കനാട് ഓപ്പണ്‍ സ്റ്റേജിനു സമീപം പര്യടനം സമാപിച്ചു.