പ്രചാരണത്തിന് അവധി നല്കി ഹൈബി ഈഡന്
1415723
Thursday, April 11, 2024 4:32 AM IST
കൊച്ചി: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി നല്കി എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്.
എന്നിട്ടും രാവിലെ മുതല്‍ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കായിരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ആവശ്യങ്ങള്‍ക്കായി എത്തിയ സന്ദര്‍ശകരെ സ്വീകരിച്ചു.
രാവിലെ പത്തു വരെ സന്ദര്‍ശകരെ സ്വീകരിച്ചശേഷം ഹൈബി ഈഡന് വള്ളിക്കാവിലേക്ക് തിരിച്ചു. മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച ഹൈബി ഈഡനും കുടുംബവും ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു.
വിജയിച്ചു വരൂ എന്ന ആശംസയോടെ മാതാ അമൃതാനന്ദമയി ഹൈബി ഈഡനെ യാത്രയാക്കി. പ്രചാരണത്തിന് അവധി നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ക്കും ഫോണ്‍ വഴി പിന്തുണ തേടാനും ഹൈബി സമയം കണ്ടെത്തി.