സ്വീകരണങ്ങളേറ്റുവാങ്ങി ഫ്രാൻസിസ് ജോർജ്
1415716
Thursday, April 11, 2024 4:32 AM IST
കൂത്താട്ടുകുളം: കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ കൂത്താട്ടുകുളം നഗരസഭയിലെ പര്യടന പരിപാടി ഇടയാർ എംപിഐ ജംഗഷനിൽനിന്ന് ആരംഭിച്ച് ടാക്സി സ്റ്റാൻഡിൽ സമാപിച്ചു.
നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥിക്ക് നൽകിയ സ്വീകരണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇടയാർ എംപിഐയ്ക്ക് മുന്നിൽ നടന്ന സ്ഥാനാർഥി പര്യടനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രിൻസ് പോൾ ജോണ് അധ്യക്ഷത വഹിച്ചു.
വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ, പി.സി. ജോസ്, വിൽസണ് കെ. ജോണ്, ജോണി അരീക്കാട്ടേൽ, റെജി ജോണ്, എം.എ. ഷാജി, ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, തോമസ് ജോണ്, ബേബി തോമസ്, കെ.സി. ഷാജി,
ജോമി മാത്യു, മർക്കോസ് ഉലഹന്നൻ, സജി പനയാരംപിള്ളിൽ, എബി ഏബ്രാഹം, റോയി ഇരട്ടയാനി, ലീല കുര്യാക്കോസ്, ടി.എസ്. സാറ, എം.കെ. ചാക്കോച്ചൻ, ബേബി കീരാംതടം, സി.എ. തങ്കച്ചൻ, മരിയ ഗൊരേത്തി, ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.