സ്റ്റാച്യു ജംഗ്ഷനിൽ രാജാവിന്റെ പ്രതിമയുടെ വളപ്പിൽ മാലിന്യം തള്ളി
1415519
Wednesday, April 10, 2024 4:08 AM IST
തൃപ്പൂണിത്തുറ: സ്റ്റാച്യു ജംഗ്ഷനിൽ രാജാവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് ശുചിമുറി മാലിന്യം കലർന്ന ഡയപ്പറുകൾ കണ്ടെത്തിയതിൽ നഗരസഭ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ച രാവിലെയാണ് ഇവിടെ മാലിന്യം കിടക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.
സ്റ്റാച്യു ജംഗ്ഷനിൽ മാലിന്യം കിടക്കുന്നത് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ നഗരസഭ ജീവനക്കാരെത്തി ഇവിടം വൃത്തിയാക്കി.
ആരെങ്കിലും മാലിന്യം വലിച്ചെറിഞ്ഞതാണോ അതോ തെരുവുനായ്ക്കൾ കൊണ്ടുവന്നിട്ടതാണോയെന്നറിയാൻ സിസിടിവി ദൃശ്യങ്ങളും നഗരസഭ അധികൃതർ പരിശോധിക്കുന്നുണ്ട്. മാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.