അങ്കമാലിയില്‍ രവീന്ദ്രനാഥിന് സ്വീകരണം
1415517
Wednesday, April 10, 2024 4:08 AM IST
കൊച്ചി: അങ്കമാലി നിയമസഭാ മണ്ഡലത്തില്‍ വന്‍ സ്വീകരണം ഏറ്റുവാങ്ങി ചാലക്കുടി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ.സി.രവീന്ദ്രനാഥ്. ഇന്നലെ രാവിലെ തുറവൂര്‍ പഞ്ചായത്തിലെ ആര്യമ്പിള്ളി കവലയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.
പിന്നീട് തുറവൂര്‍, മഞ്ഞപ്ര, മലയാറ്റൂര്‍ നീലീശ്വരം, കാലടി, അയ്യമ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വോട്ടര്‍മാരെ പ്രഫ. സി. രവീന്ദ്രനാഥ് നേരിട്ട് കണ്ട് പിന്തുണ ഉറപ്പിച്ചു.
നടമുറിയില്‍ വച്ച് കാലടി ബ്രഹ്മാനന്ദോദയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അയ്യപ്പദാസ് സ്വന്തമായി വരച്ച രവീന്ദ്രനാഥിന്റെ ചിത്രം നല്‍കിയാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്.
പ്രായത്തിന്റെ അവശതകള്‍ മറന്ന് രവീന്ദ്രനാഥിനെ കാത്തിരുന്ന 90 വയസുകാരിയായ സാവിത്രിയും പുത്തന്‍പള്ളി സ്വദേശിയായ 85കാരന് പൗലോസും വേറിട്ട കാഴ്ചയായി.