ട്രാഫിക് പോലീസ് സേനാംഗങ്ങൾക്ക് ഇനി ‘ഒഫീഷ്യൽ കുടിവെള്ളം'
1396961
Sunday, March 3, 2024 3:38 AM IST
ആലുവ: രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം കൂടുതൽ ഏൽക്കരുതെന്ന് നിർദേശമുള്ളപ്പോഴും അത് വകവയ്ക്കാതെ പൊതുനിരത്തിൽ ഗതാഗത നിയന്ത്രണം നടത്തുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി കുടിവെള്ളം റൂറൽ പോലീസ് തന്നെ ലഭ്യമാക്കും. വിതരണ പദ്ധതിയുടെ ഉദ്ഘാടനം അഡീഷണൽ എസ്പി പി.എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.
കനത്ത ചൂടിലും വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിർജലീകരണം തടയാനാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ അഞ്ച് സബ്ഡിവിഷനിലെയും ട്രാഫിക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം പോലീസ് നേരിട്ട് എത്തിക്കുന്ന പരിപാടിയാണിത്.
രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് ട്രാഫിക് പോലീസുകാരുടെ ജോലി സമയം. ഇതിൽ ഉച്ചസമയം കഠിനമായ വെയിലുള്ളത് പരിഗണിച്ചാണ് കുടിവെള്ള വിതരണം പോലിസ് സേനതന്നെ ഏറ്റെടുത്തത്.