പൂതൃക്ക സർവീസ് സഹകരണ ബാങ്കിൽ ജനകീയ ഭക്ഷ്യ വിതരണ പദ്ധതി തുടങ്ങി
1396295
Thursday, February 29, 2024 4:13 AM IST
കോലഞ്ചേരി : പൂതൃക്ക സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ വസ്തുക്കൾ അടങ്ങുന്ന കിറ്റ് വിതരണം ആരംഭിച്ചു. വിപണി വിലയിൽ നിന്ന് 20 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് കിറ്റ് നൽകുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
ബെന്നി ബഹനാൻ എംപി പദ്ധതി ഉദ്ഘാടനം ചെയ്തു. വിപണി വിലയിൽ നിന്ന് 20 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങൾ നൽകുന്നത്. ബാങ്ക് പ്രസിഡന്റ് അനിബെൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.
യാതൊരു വേർതിരിവുകളുമില്ലാതെ ആവശ്യപ്പെടുന്ന എല്ലാവർക്കും പദ്ധതിയിൽ അംഗത്വം നൽകും. പദ്ധതി പ്രകാരം എല്ലാ വീടുകൾക്കും പ്രതിമാസം അരി, പഞ്ചസാര, പയർ വർഗങ്ങൾ, മുളക്, മല്ലി, സാമ്പാർ, പുട്ട് തുടങ്ങിയ പൊടികൾ ഉൾപ്പടെ 13 ഉത്പന്നങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിപണി വിലയിൽ നിന്നു വിലകുറച്ചു നൽകും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, പോൾസൺ പീറ്റർ, കെ.വി. യൽദോ, സി.പി. ജോയി, എം.ടി. ജോയി, കെ.പി. തങ്കപ്പൻ, പീറ്റർ കുപ്ലാശേരി, ലിസി അലക്സ്, രാജമ്മ രാജൻ തുടങ്ങിയവർ പങ്കെടുത്തു.