കിൻഫ്ര വ്യവസായ ജല പദ്ധതി തടയൽ : എംപി, എംഎൽഎമാർ ഉൾപ്പെടെ 100ഓളം പേർക്കെതിരെ കേസ്
1396287
Thursday, February 29, 2024 3:51 AM IST
ആലുവ: കിൻഫ്ര വ്യവസായ ജല പദ്ധതിയുമായി ബന്ധപ്പെട്ട ഭൂഗർഭ പൈപ്പിടൽ എടയപ്പുറത്ത് തടഞ്ഞ എറണാകുളം എംപി, ആലുവ, തൃക്കാക്കര എംഎൽഎമാർ, ഡിസിസി പ്രസിഡന്റ് എന്നിവർ ഉൾപ്പെടെ നൂറോളം പേർക്കെതിരെ ആലുവ പോലീസ് കേസെടുത്തു.
എംപിയുടെയും എംഎൽഎമാരുടെയും ഉൾപ്പെടെ ആരുടെയും പേര് എടുത്ത് പറഞ്ഞ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. സ്ഥലനാമമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച്ച രാവിലെയാണ് കിൻഫ്രയുടെ പൈപ്പിടൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുഴിയിലിറങ്ങി തടഞ്ഞത്.