പീഡനം; പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും
1396285
Thursday, February 29, 2024 3:51 AM IST
ആലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു.
ആലങ്ങാട് ചെട്ടിപ്പറമ്പിൽ കൊല്ലംപറമ്പിൽ നിഖിൽ (22)നെയാണ് ആലുവ അതിവേഗ കോടതി (പോക്സോ) ജഡ്ജി വി.ജി. അനുപമ ശിക്ഷിച്ചത്. 2019 മാർച്ചിലാണ് സംഭവം.
ആലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി 2019 ജൂലൈയിൽ കുറ്റപത്രം സമർപ്പിച്ചു.
ഡിവൈഎസ്പിയായിരുന്ന കെ.എ.വിദ്യാധരൻ, ജി.വേണു, എസ്ഐ ജിൻസൻ, സീനിയർ സിപിഒ അബ്ദുൾ റഹ്മാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.