ലൈഫ് പദ്ധതിക്ക് പുറമ്പോക്ക് ഭൂമി: ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ഇന്ന്
1395869
Tuesday, February 27, 2024 6:24 AM IST
ആലുവ: ലൈഫ് പദ്ധതിയിലെ 600ഓളം അപേക്ഷകർക്കായി തായിക്കാട്ടുകരയിലെ പുറമ്പോക്ക് ഭൂമി അനുവദിക്കണമെന്ന വാർഡംഗങ്ങളുടെ ആവശ്യം ഇന്ന് ചേരുന്ന ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി പരിഗണിക്കും.
തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറീസ് സ്കൂളിന് പിന്നിലായി 86 സെന്റ് ഭൂമി ഉണ്ടെന്ന് റവന്യു രേഖകളിൽനിന്നു വ്യക്തമായ സാഹചര്യത്തിലാണ് സ്ഥലം വിട്ടുതരാൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറീസ് സ്കൂളിന് പിന്നിലായാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കണ്ടെത്തിയ 41 സെന്റ് പുറന്പോക്ക് കൂടാതെ 176/1, 176/3, 177/2 റീസർവേ നമ്പറുകളിലെ സ്ഥലത്ത് 34.50 ആർ (86 സെന്റ്) പുറന്പോക്കുകൂടി ഉള്ളതായി റവന്യു രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് ഒരേക്കർ സ്ഥലം കണ്ടെത്താനാകുമെന്നും ലൈഫ് പദ്ധതിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.